---
title: "തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാൻഡിൽ വീണ്ടും അപകടം; സ്വകാര്യ ബസിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: " Taliparamba Bus Stand Accident Woman Miraculously Escapes Private Bus Hit"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383871/ taliparamba-bus-stand-accident-woman-escapes-private-bus"
published_at: "2026-09-23T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab355b6efd71_taliparamba-bus-stand-accident-woman-escapes.jpg"
keywords: ["Taliparamba Bus Stand", "Accident", "Private Bus", "Taliparamba", "Bus Stand Safety"]
---

# തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാൻഡിൽ വീണ്ടും അപകടം; സ്വകാര്യ ബസിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാൻഡിൽ വീണ്ടും അപകടം. സ്വകാര്യ ബസിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവതി ബസിന്റെ ടയറിനടിയിൽപ്പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം.ചെറുകുന്നിലേക്ക് പോകുന്നതിനായി ബസ് സ്റ്റാൻഡിലെത്തിയ സ്വകാര്യ ബസ് മുന്നോട്ടെടുക്കുന്നതിനിടെയാണ് യുവതിയെ ഇടിച്ചത്.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാൻഡിൽ വീണ്ടും അപകടം. സ്വകാര്യ ബസിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവതി ബസിന്റെ ടയറിനടിയിൽപ്പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം.ചെറുകുന്നിലേക്ക് പോകുന്നതിനായി ബസ് സ്റ്റാൻഡിലെത്തിയ സ്വകാര്യ ബസ് മുന്നോട്ടെടുക്കുന്നതിനിടെയാണ് യുവതിയെ ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവതി ഭാഗ്യം കൊണ്ടാണ് ബസിന്റെ ടയറിനടിയിൽപ്പെടാതെ രക്ഷപ്പെട്ടത്. അപകടം കണ്ടുനിന്ന യാത്രക്കാരും സമീപത്തുണ്ടായിരുന്നവരും ഉടൻ ഓടിയെത്തി യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

കൂവോട് തളിപ്പറമ്പ് ഗവ. താലൂക്ക് ആയുർവേദ ആശുപത്രിയിലെ ജീവനക്കാരിയാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.തുടർച്ചയായ അപകടങ്ങൾ; ആശങ്കയിൽ യാത്രക്കാർയാത്രക്കാരുടെ ബാഹുല്യവും സ്ഥലപരിമിതിയും വാഹനങ്ങളുടെ തിരക്കും കാരണം തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ അപകടസാധ്യത നിലനിൽക്കുന്നതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസവും 11 വയസ്സുകാരിയായ പെൺകുട്ടിയുടെ കാലിലൂടെ ബസ് കയറി ഗുരുതരമായി പരിക്കേറ്റിരുന്നു.തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ബസ് സ്റ്റാൻഡിലെ ഗതാഗത നിയന്ത്രണവും യാത്രക്കാരുടെ സുരക്ഷയും ശക്തമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ബസുകൾ പ്രവേശിക്കുകയും പുറപ്പെടുകയും ചെയ്യുന്ന സമയങ്ങളിൽ യാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നാണ് ആവശ്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383871/ taliparamba-bus-stand-accident-woman-escapes-private-bus)